കോലഞ്ചേരി: മഴുവന്നൂരിൽ നാല് പേരെ പേപ്പട്ടി കടിച്ചു. ഉച്ച കഴിഞ്ഞ് 3.30 ഓടെ റേഷൻ കടയിലെത്തിയ തെക്കിനാലിൽ യാക്കോബിനാണ് ആദ്യം കടിയേറ്റത്. അര മണിക്കൂറിനുള്ളിൽ പള്ളിത്താഴത്ത് വച്ച് നടുക്കുടി രവിക്ക് രണ്ടാമത് കടിയേറ്റു. പേപ്പട്ടി ഇറങ്ങി എന്ന വിഷയം ഓട്ടോ സ്റ്റാൻഡിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ മുളയ്ക്കാശേരി ശശിയെയും പിന്നീട് മുതയിൽ സുമതി എന്ന വീട്ടമ്മയേയും പേപ്പട്ടി അക്രമിച്ചു.നാലുപേരെയും ഓടി വന്ന് അപ്രതീക്ഷതമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മഴുവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പേപ്പട്ടിയെ നാട്ടുകാർ സംഭവ സ്ഥലത്ത് വച്ചു തന്നെ തല്ലി കൊന്നു.