നെടുമ്പാശേരി: കേരള സർക്കാർ സ്ഥാപനമായ കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസർക്കാർ പ്രൊജക്ടായ അടൽ ടിങ്കറിംഗ് ലാബ്, കേരള സർക്കാർ പ്രൊജക്ടുകളായ ഉച്ചഭക്ഷണപദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.എസ്.എസ് എന്നിവയും ക്ളാസിന്റെ ഭാഗമായുണ്ടാകും. സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.വിവരങ്ങൾക്ക്: 0484 2604116, 8547005015, 9446480827.