കൊച്ചി: നയനന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് സി.ബി.ഐ അന്വേഷിക്കാനുള്ള സാദ്ധ്യതയേറി. ഇന്നലെ കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തിയ ഇൻസ്‌പെക്‌ടർ റാങ്കിലുള്ള രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥർ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. ഒരു കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക നടപടിയാണിത്. ജോയിന്റ് കമ്മിഷണർ അനീഷ് പി.രാജൻ വിവരങ്ങൾ കൈമാറി. കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് ഇനി വേണ്ടത്.
കേസിന്റെ പ്രാഥമിക വിവരങ്ങൾ അടുത്തദിവസം സി.ബി.ഐ ഡയറക്‌ടറേറ്റിന് സമർപ്പിക്കും. അവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്തും. ഉത്തരവു കിട്ടിയാൽ അന്വേഷണത്തിലേക്ക് കടക്കും.
സി.ബി.ഐ വരുമ്പോൾ
സി.ബി.ഐ ഏറ്റെടുത്താലേ കേസിലെ അന്താരാഷ്‌ട്ര ബന്ധങ്ങളുൾപ്പെടെ അന്വേഷിക്കാവാവൂ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് ആരോപണങ്ങളും പരിശോധിക്കാൻ കഴിയും
കസ്‌റ്റംസിന് ക്രിമിനൽ അന്വേഷണം നടത്താൻ അധികാരമില്ല