കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെ കീഴിലുള്ള നവീകരിച്ച ചെങ്ങര ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം നാളെ (വെള്ളി) 3.30ന് ബെന്നി ബഹനാൻ എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ അദ്ധ്യക്ഷനാകും.പട്ടിമ​റ്റം അഗാപ്പെ ഡയഗ്‌നോസ്​റ്റിക് ലിമി​റ്റഡിന്റെ സി.എസ്.ആർ ഫണ്ട് 35 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് അംഗം കെ.എം.സലിം, അഗാപ്പെ അസോസിയേ​റ്റ് വൈസ് പ്രസിഡന്റ് പോൾസൺ കെ.പോൾ കെ.പി എൽദോ, എം.സി കുര്യാക്കോസ്, പി.ഐ നിഷാദ്, കെ.എം ഖാദർ, പി.ശ്രീകുമാർ എന്നിവർ സംസാരിക്കും.