തൃക്കാക്കര : സന്ദർശന വിലക്കുണ്ടെങ്കിലും ആർ.ടി.ഒ ഓഫീസുകളിൽ നിന്നുള്ള സേവനം വൈകില്ല. അപേക്ഷകൾ കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കാം. ഡ്രോപ് ബോക്‌സിൽ നിക്ഷേപിച്ചിട്ടുളള ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ എല്ലാ അപേക്ഷകളും15 ദിവസത്തിനം സേവനം പൂർത്തീകരിച്ച് ലഭ്യമായിട്ടില്ലായെങ്കിൽ അപേക്ഷകന് wwwparivahan.gov.in എന്ന സൈറ്റിലോ, www.mvd.kerala.gov.in സൈറ്റിലോ കയറി know your application status എന്ന ലിങ്കിൽ അപേക്ഷ നമ്പർ രേഖപ്പെടുത്തി അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് അറിയാം. പരാതി ഉണ്ടെങ്കിൽ എല്ലാ പ്രവൃത്തി ദിവസവും 11 മുതൽ ഒന്നു വരെ ജോയിന്റ് ആർ.ടി.ഒ 8547639007, ജോയിന്റ് ആർ.ടി.ഒ 8281786066 നമ്പരുകളിൽ ബന്ധപ്പെടാം.അതേസമയം 42 രൂപയുടെ തപാല്‍ സ്റ്റാമ്പും സ്വന്തം വിലാസവും മൊബൈൽ നമ്പറും അപേക്ഷ കവറിൽ രേഖപ്പെടുത്തണം. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം മുൻനിർത്തി എല്ലാത്തരം സേവനങ്ങൾക്കും www.mvd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഇ-ടോക്കൺ എടുക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ആർ.ടി.ഓഫീസിൽ നേരിട്ട് സന്ദർശിക്കുന്ന പൊതുജനങ്ങൾ ജനറൽ സർവീസിനുള്ള ഇ-ടോക്കൺ എടുത്ത് ഹാജരാക്കണം.