agriculture
ചെങ്ങമനാട് കൊറ്റം പുഞ്ചപാടശേഖരത്ത് നെൽ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ഞാറുനട്ട് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: തരിശായി കിടന്ന ചെങ്ങമനാട് കൊറ്റം പുഞ്ചപാടശേഖരത്ത് നെൽ കൃഷിയാരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ഗ്രീൻ ചെങ്ങമനാട് പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്.കൊറ്റം പുഞ്ച കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിയാരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.എ. ഇബ്രാഹിം കുട്ടി, എം.ബി. രവി, കൃഷി ഓഫീസർ ശില്പ കെ. തോമസ്, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ്, ആനന്ദവല്ലി തുടങ്ങിയവർ സംസാരിച്ചു.