കോലഞ്ചേരി: കാണിനാട് റൂറൽ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ കൃഷി ഇറക്കി. പദ്ധതി പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ എം.കെ തോമസ്, പഞ്ചായത്തംഗങ്ങളായ ലിസി സ്ലീബ,ഓമന ഷണ്മുഖൻ എന്നിവർ സംസാരിച്ചു. എൽദോ പറപ്പിള്ളിക്കുഴി, മാത്യൂസ് ഏലിയാസ്, ബേബി പനക്കൽ എന്നിവർ സംബന്ധിച്ചു. ഒരു ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്.