പെരുമ്പാവൂർ: 60 വയസ് കഴിഞ്ഞ ഏല്ലാവർക്കും പ്രതി മാസം10000 രൂപ വാർദ്ധക്യപെൻഷൻ ഉറപ്പാക്കുന്ന ഏകീകൃത സാർവത്രിക പെൻഷൻ നടപ്പാക്കുന്നതിനുളള ബിൽ എത്രയും വേഗം കേരളനിയമസഭയിൽ പാസാക്കണമെന്നാവശ്യപ്പെട്ടുളള നിവേദനം പെരുമ്പാവൂർ നിയോജക മണ്ഡലം അഡ്മിൻ കമ്മിറ്റി അംഗങ്ങൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് നൽകി. കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കും, മുഖ്യമന്ത്രിക്കും, എല്ലാ മന്ത്രിമാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് പെരുമ്പാവൂർ എം.എൽ.എയ്ക്കും നൽകിയത്.ഹെൻട്രി വി പുളിക്കൽ, സി.ഒ.ആന്റണി, ദേവസി പുതുശ്ശേരി, എം.കെ. പോൾ, സി.പി.പോൾ, പി.ഡി. ജോൺ, എ.എം.ആന്റണി എന്നിവർ നേതൃത്വം നൽകി.