കൊച്ചി: കേരള ഗവൺമെന്റ് വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എറണാകുളം യൂണിറ്റ് നിർദ്ധനരായ കുട്ടികൾക്ക് പഠനാവശ്യത്തിനായി ടെലിവിഷനുകൾ വിതരണം ചെയ്തു. യു.ഡി.എഫ് കൺവീനറും കെ.ജി.പി.ഡബ്ല്യു.സി സംസ്ഥാന പ്രസിഡന്റുമായ ബെന്നി ബഹനാൻ എം.പി വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലൂഡി ലൂയിസ് എക്‌സ് എം.എൽ.എ, സെക്രട്ടറി വി.ആർ. ദീപു, എം.ഒ. വർഗീസ് എന്നിവർ പ്രസംഗിച്ചു.