മൂവാറ്റുപുഴ: കൊവി‌ഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കുടുംബശ്രീ മുഖേന നൽകുന്ന മുഖ്യമന്ത്രിയുടെ കൊവിഡ് സഹായഹസ്തം പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. കുടുംബശ്രീ അംഗങ്ങളായ 1463 പേർക്ക് 10800രൂപ വീതമാണ് നൽകുന്നത്. നഗരസഭ അതിർത്തിയിലെ കുടുംബശ്രീ അംഗങ്ങൾക്ക് പലിസരഹിത വായ്പയായി 1,57,99,800 രൂപയാണ് നൽകുന്നത്. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ നിർവഹിച്ചു. വെെസ് ചെയർമാൻ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ ഉപസമതി അദ്ധ്യക്ഷൻ എം.എ. സഹീർ മുഖ്യ പ്രഭാഷണം നടത്തി. ഉപസമതി അദ്ധ്യക്ഷകളായ ഉമാമത്ത് സലിം, രാജി ദിലീപ്, കൗൺസിലർമാരായ ജയകൃഷ്ണൻ നായർ, ബിനീഷ് കുമാർ, പി.പി.നിഷ, സി.ഡി.എസ്.പേഴ്സൺ നെജ് ഷാജി എന്നിവർ സംസാരിച്ചു.