കൂത്താട്ടുകുളം: രണ്ടരപ്പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന് കൂത്താട്ടുകുളം യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം വൈസ് പ്രസിഡന്റ് അജിമോൻ മണീട് അവതരിപ്പിച്ചു.
യൂണിയൻ കൗൺസിലർമാരായ പി.എം. മനോജ്, ഡി. സാജു, ബിജു പൊയ്ക്കാടൻ, സജി മൂങ്ങോട്ടിൽ എന്നിവർ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം വർത്തമാനകാലഘട്ടത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് യോഗം വിലയിരുത്തി. ഈ സംഘടിതശക്തിയിലും വളർച്ചയിലും അസൂയാലുക്കളായ അധികാരക്കൊതി മൂത്തവർ പലതരത്തിലുള്ള ദുഷ് പ്രചരണങ്ങളിലൂടെ പ്രസ്ഥാനത്തെയും യോഗനേതൃത്വത്തെയും കളങ്കിതമാക്കാൻ ശ്രമിക്കുകയാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി.