television
കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ടിവി വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി സഹകരണ ബാങ്കിന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ഭരണസമിതിയംഗങ്ങളായ തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, അജി മാടവന, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ, എൽദോ പാത്തിക്കൽ, ബാബു, സജി ജോസഫ് എന്നിവർ പങ്കെടുത്തു.