കൊച്ചി: സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് .പിണറായി വിജയൻ സ്ഥാനം രാജിവെച്ച് സമഗ്ര അന്വേഷണത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ ഇന്ന് കച്ചേരിപ്പടി ജംഗ്ഷനിൽ ധർണ നടത്തും. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ദേശീയ വർക്കിംഗ് കമ്മിറ്റിഅംഗം കെ.എം. ഉമ്മർ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ഷരീഫ് മരയ്ക്കാർ മുഖ്യപ്രഭാഷണം നടത്തും