മൂവാറ്റുപുഴ: അപൂർവമായി നടക്കുന്ന മൂന്ന് ശസ്ത്രക്രിയകൾക്ക് മൂവാറ്റുപുഴ സഹകണ ആശുപത്രിയിലെ ഗെെനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി ഡോക്ടർമാർ നേതൃത്വം നൽകി. ഗെെനക്കോളജി വിഭാഗത്തിൽ ആറുമാസം വളർച്ചയുള്ള ഭ്രൂണത്തിന്റെ വലിപ്പമുള്ള ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിൽ നേതൃത്വം നൽകിയ ഡോ. ജെസ്ന 44 കാരിയായ മൂവാറ്റുപുഴ സ്വദേശിയെ രക്ഷിച്ചു.

വൻ കുടലിന്റെ അഗ്ര ഭാഗം പൂർണമായും പുറത്തേക്ക് തള്ളിവരുന്നതിനെ നീക്കം ചെയ്ത് ബാക്കി ഭാഗം വൻകുടലിൽ തുന്നിപ്പിടിപ്പിച്ച് 84 വയസുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു സർജറി വിഭാഗത്തിലെ ഡോ. ജീൻ അന്റോ. ഓർത്തോപീഡിക് വിഭാഗത്തിൽ റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റി നടത്തിയതും അടുത്ത ദിവസമാണ്. എല്ലാവിധ ആധുനീക സൗകര്യങ്ങളുടെ സേവനവും , വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ ലഭ്യമാണെന്ന് പ്രസിഡന്റ് അഡ്വ. പി.എം.ഇസ്മായിലും, സെക്രട്ടറി എം.എ. സഹീറും അറിയിച്ചു.