മൂവാറ്റുപുഴ: 60 വയസ് തികഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ചിട്ടുള്ള ഒരു ഇന്ത്യ ഒരു പെൻഷൻ (ഒ.ഐ.ഒ.പി ) കൂട്ടായ്മ കേരളത്തിലെ മുഴുവൻ എം.എൽ.എമാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാമിനും നിവേദനം നൽകി. ഒ.ഐ.ഒ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രതിനിധികളായ സാജുതോമസ്, ജെബി മാത്യു, ബീഡ് ചാക്കോ, ബിജു സ്റ്റീഫൻ, ബേബി ഊർപ്പായിൽ, ദാസ് ടി. കെ, ജിയോ തോട്ടത്തിൽ, എബിൻ ജെയിംസ്, ശശിധരൻ പി ബി, സുധീഷ് ആർ എന്നിവർ പങ്കെടുത്തു.