കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ 24 മുതൽ 30 വരെ പ്രതിഷേധവാരം ആചരിക്കുമെന്ന് ബി.എം.എസ് അറിയിച്ചു. അഖിലേന്ത്യ പ്രസിഡന്റ് അഡ്വ.സി.കെ. സജിനാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വെർച്വൽ യോഗമാണ് തീരുമാനമെടുത്തതെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിർജേഷ്‌കുമാർ ഉപാദ്ധ്യായ പറഞ്ഞു.