മൂവാറ്റുപുഴ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് യാത്രക്കാരുടെ വിവരങ്ങൾ എഴുതാൻ ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം ചെയ്തു.മൂവാറ്റുപുഴ കച്ചേരിത്താഴം ഓട്ടോസ്റ്റാൻഡിൽ ഡയറി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ നിർവഹിച്ചു.കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജി .ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ,കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. ബെന്നി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി കെ സോമൻ, ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി .എം. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.