കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണലിലെ ഡിസ്ട്രിക്ട് ഒന്നിലെ ഡിസ്ട്രിക്ട് ഗവർണറായി ജോസഫ് വർഗീസിനെയും ,സെക്രട്ടറിയായി നിജു മോഹൻദാസിനെയും തിരഞ്ഞെടുത്തു. സ്ഥാനാരോഹണച്ചടങ്ങുകൾ 12 ന് കൊച്ചിയിൽ നടക്കും .കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ 50 ലക്ഷം രൂപയുടെ സേവനപദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ജോസഫ് വർഗീസ് പറഞ്ഞു. പശ്ചിമകൊച്ചിയിലെ 22 ക്ലബുകൾ ഉൾപ്പെടുന്നതാണ് ഡിസ്ട്രിക്ട് ഒന്ന്.