കൊച്ചി: തൊടാപറമ്പ് ജാലകം പബ്ലിക് ലൈബ്രറിയുടെ വിദ്യാഭ്യാസ വായനപക്ഷാചരണത്തിന്റെ സമാപനവും സമ്മാനദാനവും നടത്തി. പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂവപ്പടി സഹകരണ ബാങ്ക് പ്രസിഡന്റുമായ മനോജ് മൂത്തേടൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

രവിത ഹരിദാസ് കുട്ടികൾക്ക് ക്ലാസെടുത്തു. രാജി ശ്രീകുമാർ,​ വേലപ്പൻ,​ വാർഡ് മെമ്പർമാരായ മേഴ്സി പൗലോസ്,​ ഉഷാദേവി,​ ജിജി സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.