കൊച്ചി: കൊവിഡിന്റെ മറവിൽ എന്തും ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തുടരെത്തുടരെ ഉണ്ടാകുന്ന ഓരോ അഴിമതിക്കും പിന്നിലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് കെ .എസ്. യു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കമ്മീഷണർ ഓഫീസിനു മുൻപിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അലോഷ്യസ്, ഭാഗ്യനാഥ്. എസ് നായർ, ആനന്ദ് ഉദയൻ, മൻസൂർ കെ.എം, അനസ് കെ .എം തുടങ്ങിയവർ സംസാരിച്ചു