കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം, ആലുവ, മരട്, എടത്തല, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചെല്ലാനത്തെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ആലുവയിലെ 9 മുതൽ 20 വരെയുള്ള ഡിവിഷനുകളും 23ാം ഡിവിഷനും മരടിലെ നാലാം ഡിവിഷനും എടത്തലയിലെ ഒന്നാം വാർഡും കൊടുങ്ങല്ലൂരിലെ 7ാം വാർഡുമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.