മൂവാറ്റുപുഴ : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ലെയോള മാളിയേക്കൽ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മൈലക്കൊമ്പ് തിരുഹൃദയമഠം ചാപ്പലിൽ. ആരക്കുഴ മാളിയേക്കൽ പരേതരായ മാണി - ഏലി ദമ്പതികളുടെ മകളാണ്. മൈലക്കൊമ്പ്, നാകപ്പുഴ, ചെമ്മണ്ണാർ, ആയവന സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.