മരട്: ടെസ്റ്റുകളുടെ എണ്ണം കൂട്ടി സാമൂഹ്യവ്യാപന ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടി വിനീത് കളക്ടർക്ക് കത്തുനൽകി. കണ്ടെയ്മെന്റ് സോണായി മാറിയിട്ടുള്ള പ്രദേശങ്ങളിലെ അടച്ചുപൂട്ടൽ മറ്റു പ്രദേശങ്ങളെ ബാധിക്കാത്ത വിധമുള്ള നടപടിയെടുക്കണം. യാത്ര ക്രമീകരണം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കാത്തിൽ പറയുന്നു.