ആലുവ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആലുവ നഗരസഭയിലെ 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായതിനാൽ 20-ാം വാർഡിൽ പ്രവർത്തിക്കുരുന്ന അൻവർ സാദത്ത് എം.എൽ.എയുടെ ഓഫീസ് താത്കാലികമായി പുളിഞ്ചോട് കവലയിലേക്ക് മാറ്റിയിരിക്കുന്നതായി എം.എൽ.എ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ പൊതുജനങ്ങളുടെ നന്മക്കാണെന്ന് മനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.