ആലുവ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കീഴ്മാട് മണ്ഡലം കമ്മിറ്റി ചൂണ്ടിയിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി. എൽദോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ പി.ജി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.എ. മഹബൂബ്, കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ, ലൈസ സെബാസ്റ്റ്യൻ, പി.എ. മുജീബ്, പീറ്റർ നരിക്കുളം, ലിസി സെബാസ്റ്റ്യൻ, പി.ബി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.