കൂത്താട്ടുകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂത്താട്ടുകുളത്ത് പ്രതിഷേധം സമരം സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെൻ.കെ,മാത്യു അദ്ധ്യക്ഷത വഹിച്ചു.സമരത്തിൽ ബോബൻ വർഗീസ്,പി.സി. ഭാസ്ക്കരൻ,ബോബി അച്ചുതൻ, ജോമി മാത്യു, ഷാജി.കെ.സി, ജിജോ.ടി. ബേബി, കെ.ആർ.സോമൻ, സാബു മേച്ചേരിൽ, ജിനീഷ് വൻനിലം, ജിൻസ് പൈറ്റക്കളം, അമൽ സജീവൻ, ജയ്സ് ഐസക്ക്, ഏലിയാസ് ജോൺ, ഗ്രിഗറി എബ്രാഹം, ആൽവിൻ കേളക്കൊമ്പിൽ, ആഷിദ് പനോക്കാരൻ എന്നിവർ പങ്കെടുത്തു.