കുമ്പളം: യൂത്ത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നോട്ട് ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ ബി സാബു ,രാജു പി.നായർ എന്നിവർ ചേർന്നു നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് സി.ടി. അനീഷ് അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ കെ.കെ മണിയപ്പൻ,ടി.എ സിജീഷ്കുമാർ ,ശ്രീരാജ് സി.എസ്, കിരൺ എം.ജെ, ഷിജിൽ കൊമരോത്ത് എന്നിവർപങ്കെടുത്തു.