മൂവാറ്റുപുഴ: സ്വർണ്ണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കണമെന്നാവശ്യപ്പെട്ട് യു.ഡി.ഫ്. മൂവാറ്റുപുഴയിൽ നടത്തിയ ധർണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സി.എം. ഷുക്കൂർ, ജിനു മടേക്കൻ, പി.എം. ഏലിയാസ്, ടോം കുര്യാച്ചൻ അബ്ദുൾസലാം, പ്രമീള ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ്. മാറാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.