അങ്കമാലി: കറുകുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ എടക്കുന്ന് പുലിക്കല്ല് പ്രദേശത്തെ പോട്ടച്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വൈ. ടോമി നിർവഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായാണ് പദ്ധതിയുടെ തുക വകയിരുത്തിയിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുമ്പാൾ ഇരുപത്തഞ്ച് ഹെക്ടർ കൃഷിഭൂമിയിൽ വെള്ളമെത്തിക്കാനാകും. ഇതോടെ എടക്കുന്ന് ലക്ഷംവീട് കോളനി, പുലിക്കല്ല്, ഒ.എൽ.പി.എച്ച് യു.പി സ്‌കൂൾ, കളിയാറ എന്നീ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
യോഗത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി. അയ്യപ്പൻ, വാർഡ് മെമ്പർ റെജി ജോർജ്, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ആൻു, ഓവർസിയർ ദീപക്ക്, കെ.പി. ബാബു, ജോസ് വാഴക്കാല, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.