അങ്കമാലി: ക്യാമ്പ് ഷെഡ് റോഡിൽ ട്രഷറിയ്ക്ക് സമീപമുള്ള സാഗർ ടീ ഷോപ്പിൽ ഷട്ടറിന്റെ താഴ് തകർത്ത് രണ്ടായിരത്തോളം രൂപ മോഷ്ടിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. മോഷ്ടാവ് കടയിലും പരിസരത്തും മുളക് പൊടി വിതറിയാണ് കടന്നു കളഞ്ഞത്.