onelineclass
ഈസ്റ്റ് പായിപ്ര യുണൈറ്റഡ് ലൈബ്രറി തയ്യാറാക്കിയ ഓൺലൈൻ പഠനമുറിയുടേയും എസ്.എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ഉദ്ഘാടനം ചെയ്യുന്നു


മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഈസ്റ്റ് പായിപ്ര യുണൈറ്റഡ് ലൈബ്രറി തയ്യാറാക്കിയ ഓൺലൈൻ പഠനമുറിയുടേയും , എസ്.എസ്.എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ്‌ സക്കീർ ഹുസൈൻ അദ്ധ്യയക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി മുതിരക്കാലയിൽ,പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ഇബ്രാഹിം,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സ്മിത സിജു, ലൈബ്രറി വൈസ് പ്രസിഡന്റ്‌ പി എം ഷാൻ പ്ലാക്കുടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി എം അനസ് മുതിരക്കാലയിൽ ,ഷിയാസ് പുലകുടി ,സിദ്ധീഖ് മുതിരക്കലയിൽ ,ഷാനവാസ് പി യൂ ,സാദിഖ് സി.യു എന്നിവർ സംസാരിച്ചു.