അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 9, 10വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകരിച്ചിരുന്ന വാച്ച് കുളവും സമീപമുള്ള കനാൽ പുറമ്പോക്കും കൈയേറിയവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ സി.പി.എം പ്രതിഷേധ സമരം നടത്തി. കറുകുറ്റിപഞ്ചായത്ത് പത്താം വാർഡിലെ 27സെന്റ് വാച്ച് കുളവും , ഒൻപതാം വാർഡിലെ 30സെന്റ് കനാൽ പുറമ്പോക്കും കൈയേറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. പ്രസാദ് തോപ്പിൽ, ഗ്ലെൻസൻ മൂത്തേടൻ, ജോസ്‌മോൻ കറുകുറ്റി ക്കാരൻ, പ്രസാദ് മൂഞ്ഞേലി എന്നിവർ സംസാരിച്ചു.