അങ്കമാലി: കവരപ്പറമ്പ്-നായത്തോട് എയർപോർട്ട് റോഡിൽ ഡിവൈൻ ആശുപത്രിക്ക് സമീപം ചത്ത പശുക്കിടാവിനെ ചാക്കിൽ പൊതിഞ്ഞ് രാത്രിയിൽ വഴിയരികിൽ തള്ളി.അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ചത്ത പശുക്കിടാവാണെന്ന് അറിയുന്നത്.ഈ ഭാഗത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടപടി എടുക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.