പറവൂർ : അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അധികാരത്തിൽ കയറിയ പിണറായി സർക്കാരിന് അതിന്റെ പതിന്മടങ്ങ് അടിസ്ഥാനമുള്ള അഴിമതികളാണ് ഒരോദിവസവും പുറത്തു വരുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. കരുമാല്ലൂർ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുമാല്ലൂർ ഗ്രാമപഞ്ചാത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുമാല്ലൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.വി.പോൾ, ബാബു മാത്യു, വി.കെ അബ്ദുൽ അസീസ്, വി.എ. മുഹമ്മദ് അഷറഫ്, പി.എ. സക്കീർ, കെ.ആർ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.