പറവൂർ: കുഞ്ഞിത്തൈ ഒ.എൽ.എസ്.എ.ഐ.എൽ.പി സ്കൂളിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ നിമ്മാണോദ്ഘാടനം ഓൺലൈനിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. ആംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.ബി. ബിജി, ഹെഡ്മിസ്ട്രസ് ഐഡ ലോപസ്‌, മാനേജർ ലീനാർഡ് റോച്ച, എ.എ. കൊച്ചമ്മു, ജോർജ് തച്ചിലകത് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു.