മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ കവിത അവതരിപ്പിച്ച് വായനപക്ഷാചരണ പരിപാടി ഉദ്ഘാടനംചെയ്തു. തുടർന്ന് ഒ.വി വിജയനെ അനുസ്മരിച്ചുള്ള പ്രഭാഷണ പരിപാടി കവി കുമാർ കെ മുടവൂരും, 'വായനയുടെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തെകിറിച്ചുള്ള സെമിനാർ എസ് മോഹൻദാസും , വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കവയത്രി സിന്ധു ഉല്ലാസും , കെ.വി മോഹൻകുമാറിന്റെ 'ഉഷ്ണ രാശി-കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനെ കുറിച്ചുള്ള ചർച്ച പുരോഗമന കലാസാഹിത്യം നോർത്ത് മേഖല സെക്രട്ടറികെ.ആർ വിജയകുമാറും ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകൻ എം.ശബരീനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ എൻ മോഹനൻ സംസാരിച്ചു. ലെെബ്രറി പ്രസിഡന്റ് എം.എം രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.