chittattukara-panchayath-
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന് വി.ഡി. സതീശൻ എം.എൽ.എ ശിലാസ്ഥാപനം നടത്തുന്നു.

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്രീസ ബാബു, എം.പി. പോൾസൺ, പി.ആർ. സൈജൻ, വി.ആർ. ജെയിൻ, സുനിത രാജൻ, പി.പി. അരൂഷ്, ഇ.എം. അലി, പി.വി. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു. നിലവിലെ ഭരണസമിതി 2017-18 ൽ പഞ്ചായത്ത് ഓഫീസിന് സമീപം വാങ്ങിയ 14 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. മൂന്നു നിലയുള്ള മന്ദിരത്തിന്റെ ഒന്നാം ഘട്ടത്തിൽ ഒരു നിലയാണ് നിർമ്മിക്കുന്നത്. 80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.