പെരുമ്പാവൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓടക്കാലിയിൽ നടത്തിയ ധർണ്ണ കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. വർഗീസ്, എൻ.എം. സലിം, ബിനോയ് ചെമ്പകശ്ശേരി, പി.കെ. ജമാൽ, സി.എം പരീത് തുടങ്ങിയവർ നേതൃത്വം നൽകി.