dharna-benny-behanan
സ്വർണ്ണക്കടത്ത് തട്ടിപ്പിനെതിരെ യു.ഡി.എഫ്. കൂവപ്പടി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് തട്ടിപ്പ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു.സ്വർണ്ണക്കടത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും, തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്താൻ തയ്യാറാകണമെന്നും ബെന്നി ബഹനാൻ എം.പി. ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐമുറി കവലയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ ആരോപണം ഉണ്ടായപ്പോൾ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനും കൂട്ടരും അഴിമതിക്കാരുടെയും, കള്ളക്കടത്തുകാരുടെയും, രാജ്യദ്രോഹികളുടെയും സംരക്ഷകനായി മാറിയിരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനകരമാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോൺഗ്രസ് നേതാക്കളായ പി.പി. അൽഫോൻസ്, കുഞ്ഞുമോൾ തങ്കപ്പൻ, തോമസ് പൊട്ടോളി, സാബു പാത്തിക്കൽ, ബേബി തോപ്പിലാൻ, എം.ഒ. ജോസ്, ജോൺസൻ തോപ്പിലാൻ, മായകൃഷ്ണകുമാർ, സാബു ആന്റണി, ദേവച്ചൻ പടയാട്ടിൽ, സിന്ധു അരവിന്ദ്, ഫെജിൻ പോൾ, സുന്ദരൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.