തൃപ്പൂണിത്തുറ: വിവാദമായ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റ് പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡി. ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.സി. പോൾ അദ്ധ്യക്ഷത വഹിച്ചു. രാജു പി. നായർ, ഗീത സജീവ്, സി.വിനോദ്, യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.ജി. സത്യവ്രതൻ, കെ.ബി. വേണുഗോപാൽ, സി.എസ്. ബേബി, ഡി. അർജുനൻ, സതീശ് വർമ്മ, പി. ഗോപാലകൃഷ്ണൻ, ടി.ആർ. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.