പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങോല കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നെടുംതോട് കവലയിൽ പന്തം കൊളുത്തിയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് എം.കെ. ഗോപകുമാർ, എം.എം. ഷാജഹാൻ, എം.പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.