gurudeva
എസ് .എന്‍ ജംഗ്ഷനിലെ ഗുരുദേവ പ്രതിമ

തൃപ്പൂണിത്തുറ: മെട്രോ നി​ർമ്മാണത്തി​ന്റെ ഭാഗമായി​ എസ്.എൻ ജംഗ്ഷനിലെ ശ്രീനാരായണ ഗുരുദേവൻ്റെ പൂർണ്ണകായ പ്രതിമ എറണാകുളം കളക്മാടറേറ്റി​​ലേക്ക് മാറ്റി​. 44 വർഷം മുൻപ് ഗുരുദേവപ്രതിമ സ്ഥാപിച്ചതോടെയാണ് ഇവിടം എസ്.എൻ ജംഗ്ഷൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഗുരുമന്ദി​ര ഭൂമി​യുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കമുള്ളതി​നാലാണ് ജി​ല്ലാ ഭരണകൂടം ഹൈക്കോടതി​ നി​ർദേശ പ്രകാരം പ്രതി​മ കളക്ടറേറ്റി​ലേക്ക് മാറ്റി​യത്.

കാണിക്കവഞ്ചി, വിളക്ക് എന്നിവയും കളക്ട്രേറ്റിൽ സൂക്ഷിക്കും.