പെരുമ്പാവൂർ: ലയൺസ് ക്ലബ് ഇന്റർനാഷണൽ പെരുമ്പാവൂരിന്റെ 2020-21 വർഷത്തെ പുതിയ ഭാരവാഹികളും ഭരണ സമിതിയും ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നടന്ന ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റായി കാരിസ് പൈപ്‌സ് ആൻഡ് ട്യൂബ്‌സ് സി.ഇ.ഒ. ടി.പി. സജിയും സെക്രട്ടറിയായി ഹൈടെക് പ്രിട്രേഡ്‌സ് എം.ഡി. ഏലിയാസ് മാത്യുവും ട്രഷററായി എച്ച്.ഡി.എഫ്.സി ബാങ്ക് അങ്കമാലി ബ്രാഞ്ച് മാനേജർ എം.ഐ. വർഗീസും സ്ഥാനമേറ്റു. കൊവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയ ചടങ്ങിൽ മുൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയവർ പങ്കെടുത്തു.