നെടുമ്പാശേരി: കളമശേരി വനിതാ പോളിടെക്ക്‌നിക്ക് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് നെടുമ്പാശേരി പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എ.പി.ജി. നായർ ലാപ്‌ടോപ്പ് നൽകി. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ അദ്ധ്യക്ഷനായി. എൻ.കെ.ഷാജി, കെ. അശോകൻ, അനുപമ മനോജ് എന്നിവർ സംസാരിച്ചു.