നെടുമ്പാശേരി: സ്വർണക്കള്ളക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിയാവശ്യമുന്നയിച്ച് ബി.ജെ.പി ചെങ്ങമനാട് വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലത ഗംഗാധരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലക്കുന്ന്, പി.ആർ. പ്രസന്നകുമാർ, വിനോദ് കണ്ണിക്കര, പി.എൻ. സിന്ധു, കെ.ടി. വിനോദ്, ജയകുമാർ വെള്ളായിക്കുടം, ജോയ് വർഗീസ്, സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.