തൃക്കാക്കര : കൊച്ചി നഗരത്തിൽ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ഉറവിടം കണ്ടെത്തിയതിനാൽ ആശങ്കയില്ല. ആലുവ മുൻസിപ്പാലിറ്റിയിലെ 8, 21 വാർഡുകളെക്കൂടി കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുത്തി. കണ്ടെയ്‌മെന്റ് സോണുകളിലെ അവശ്യസാധന വില്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ എട്ട് മണിമുതൽ ഒരുമണിവരെ മാത്രമായിരിക്കും പ്രവർത്തന സമയം. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാർഡിനെ ഇന്ന് അർദ്ധരാത്രിയോടെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒിവാക്കും. നിയന്ത്രണങ്ങൾ മാറ്റിയാലും ജനങ്ങൾ ജാഗ്രതപാലിക്കം.
വി.എസ് സുനിൽ കുമാർ
മന്ത്രി (ജില്ലാ ചുമതല)