ch-center
സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്മശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അസീസിന്റെ മകന് എൽ.ഇ.ഡി ടിവി വൈസ് ചെയർമാൻ എം.കെ.എ. ലത്തീഫ് കൈമാറുന്നു

ആലുവ: എറണാകുളം സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കീഴ്മാട് പഞ്ചായത്ത് കുട്ടമശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അസീസിന്റെ മകന് എൽ.ഇ.ഡി ടിവി കൈമാറി. സി.എച്ച് സെന്റർ വൈസ് ചെയർമാൻ എം.കെ.എ. ലത്തീഫ് ടിവി കൈമാറി. സി.എച്ച് സെന്റർ കൺവീനർ സി.കെ. ബീരാൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസിലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നസീർ കൊടികുത്തുമല, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് സലീം എടയപ്പുറം, യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം സുഫീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.