law-book
ഹൈക്കോടതി അഭിഭാഷകൻ ഡോ.പോളി മാത്യു മുരിക്കൻ രചിച്ച നിയമ സാഗരത്തിലെ അലയൊലികൾ എന്ന പുസ്തകം നുവാൽസ് വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി പ്രകാശനം ചെയ്യുന്നു

കൊച്ചി: ആംഗ്ലോ സാക്‌സൺ നീതിന്യായവ്യവസ്ഥയിൽ ഉന്നത കോടതികളുടെ വിധിന്യായങ്ങളിലൂടെ ലഭ്യമാകുന്ന നിയമതത്വങ്ങളും പാർലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ളതാണെന്നും അതിനാൽ കോടതിവിധികൾ സസൂക്ഷ്മം പഠനവിഷയമാക്കേണ്ടതുണ്ടെന്നും നുവാൽസ് വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി അഭിപ്രായപ്പെട്ടു.നുവാൽസ് അഡ്ജന്റ് പ്രൊഫസറും ഹൈക്കോടതി അഭിഭാഷകനുമായ ഡോ.പോളി മാത്യു മുരിക്കൻ രചിച്ച നിയമ സാഗരത്തിലെ അലയൊലികൾ എന്ന പുസ്തകം നുവാൽസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ എം.ജി മഹാദേവിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അഡ്വ നാഗരാജ് നാരായൺ പുസ്തകം പരിചയപ്പെടുത്തി. ഡോ പോളി മാത്യു മുരിക്കൻ സംസാരിച്ചു.