കൊച്ചി: ജില്ലയിൽ ഇന്നു നടക്കുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് വിജയിപ്പിക്കാൻ മോട്ടോർ മേഖലയിലെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി എം.പി ഉദയൻ, പ്രസിഡന്റ് എം.ബി സ്യമന്തഭദ്രൻ, ട്രഷറർ കെ.എ അലി അക്ബർ എന്നിവർ അഭ്യർത്ഥിച്ചു.