തൃക്കാക്കര: എസ്.എൻ.ഡി.പി തൃക്കാക്കര സൗത്ത് ശാഖയുടെ പൂമുഖ മേൽപ്പന്തൽ സമർപ്പണം ആലുവ അദ്വൈത ആശ്രമ മഠാധിപതി ശിവസ്വരൂപാനന്ദ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, സുനിൽ കെ.ആർ, അശോകൻ നെച്ചിക്കാട്ട്,സജീഷ് സിദ്ധാർത്ഥൻ, പ്രശാന്ത് അമ്പാടി, വിഷ്ണു കുസുമൻ, കൗൺസിലർ ലിജി സുരേഷ്, പ്രസന്ന സുരേഷ് എന്നിവർ സംസാരിച്ചു. ഷാൽവി ചിറക്കപ്പടിയാണ് മേൽപ്പന്തൽ നിർമാണത്തിന്റെ ചിലവ് വഹിച്ചത്.